ഇന്ത്യ ജനാധിപത്യ രാജ്യമായി നിലനിൽക്കാൻ തെരഞ്ഞെടുപ്പ് കുറ്റമറ്റ രീതിയിൽ നടക്കേണ്ടതുണ്ട്, നേരെ ചൊവ്വേ ജനഹിതം നേരിടാൻ കഴിയില്ല എന്ന് ഉറപ്പുള്ളത് കൊണ്ട് തന്നെയാണ് ഇത്തരം കള്ളത്തരത്തിന് തല്പര കക്ഷികൾ മുന്നോട്ടുവരുന്നത്,
കാരണം 79% ആളുകളും മതേതര ഇന്ത്യയോടൊപ്പം ആണ് എന്ന് സെന്റർ ഓഫ് സ്റ്റഡി ഡൊവോലിപിങ് സൊസൈറ്റി എന്ന ഇന്ത്യയിലെ ആധികാരിക റിസർച്ച് സെന്റർ നടത്തിയ സർവേ വെളിപ്പെടുത്തുന്നു
മതാടിസ്ഥാനത്തിൽ പൗരത്വം നിശ്ചയിക്കുന്ന, മതം നോക്കി മനുഷ്യരെ വേർതിരിക്കുന്ന ഇക്കാലത്ത് വളരെ നിർണായകമാണ് ഈ തെരെഞ്ഞെടുപ്പ്
ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയയുടെ ഭാവി നിർണയിക്കുന്നത്, ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ വിശ്വാസവും അസ്തിത്വവും പൗരത്വവും ഘട്ടം ഘട്ടമായി ഒരോ വിഭാഗത്തിനായി നിഷേധിക്കപ്പെടുന്ന ഒരു ഫാസിസ്റ്റ് ഭരണകൂടത്തിന് നൽകണോ? അതോ നാനാത്വത്തിൽ ഏകത്വം എന്ന എല്ലാവർകും പ്രാതിനിധ്യം നൽകുന്ന ഒരു രാജ്യം ആകണോ എന്നതാണ് പ്രധാനം,
നാനാത്വത്തിൽ ഏകത്വം എന്നത് കേവലം ഒരു പദമല്ല, നമ്മുടെ നിലപാട് ആണ്, സ്വതന്ത്ര്യാനന്തര ഭാരതത്തിൽ എല്ലാ മത വിഭാഗത്തിനും സുരക്ഷ നൽകുന്ന നിലപാടും ഭരണഘടനയും പരിരക്ഷിക്കപ്പെടെണ്ടത് ഉണ്ട്
ഇങ്ങിനെ ഒരു സ്വതന്ത്രമായ രാജ്യം നമ്മൾ ജീവിക്കുന്നുണ്ടെങ്കിൽ ആ സ്വാതന്ത്ര്യം നേടിത്തരുന്നത് പിന്നിൽ പ്രവർത്തിച്ചത് ഇന്ന് പീഡനം അനുഭവിക്കുന്ന ജനവിഭാഗങ്ങൾ കൂടിയാണ്
ന്യൂനപക്ഷ വിഭാഗങ്ങൾ മതത്തിന്റെ പേരിൽ വേട്ടയാടപ്പെടുമ്പോൾ, അന്യവത്കരിക്കപ്പെടുമ്പോൾ കൂടെ നിൽക്കുക എന്നത് ഇന്ത്യയിൽ ബഹുസ്വരത നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന ഓരോ ജനാധിപത്യ വിശ്വാസിയുടെയും ബാധ്യതയാണ്
ജയ്ഹിന്ദ് 
