Thursday, May 22, 2025

ഉംറ , ഹജ്ജ് എന്നിവക്കു പോകുന്നവർക്കു ഉപകാരപ്പെടുന്ന ചില കാര്യങ്ങൾ 🌹

------------------------------------
1. യാത്രക്ക് മുൻപ് വേടിക്കുന്ന സാധനങ്ങളുടെ കൂട്ടത്തിൽ തോളിൽ ഇടാവുന്ന ഒരു ചെറിയ ബാഗ്‌ വേടിക്കുക
2. ബാഗിൽ വാട്ടർ ബോട്ടിൽ, പോകറ്റ് ടിഷു , ഖുർആൻ, തസ്ബീഹ് മാല, എന്നിവ കരുതുക (ബോട്ടിലിൽ എപ്പോഴും സംസം കരുതി വെച്ചാൽ നമ്മൾ ഒരു സ്ഥലത്ത് നിന്ന് എണീകാതെ വെള്ളത്തിന്‌ ദാഹിച്ചാൽ കുടിക്കാനും, അവിടെ ഇരുന്നു കൊണ്ട് തന്നെ ഖുർആൻ പാരായണം ചെയ്യാനും സാധിക്കും, ടിഷു പാക്കറ്റ് കരുതിയാൽ അത്യാവശ്യത്തിനു തുപ്പുവനും, മൂക്ക് തുടക്കുവാനും കഴിയും, അല്ലാത്ത പക്ഷം അതിനെല്ലാം വേണ്ടി നമ്മൾ എഴുനേറ്റു പോവുകയാണങ്കിൽ കഅബയുടെ അടുത്ത സ്ഥലങ്ങളിൽ പിന്നെ സ്ഥലം കിട്ടില്ല, ഉപയോഗിച്ച ടിഷു വേറെ കവറിൽ തന്നെ ബാഗിനുള്ളിൽ വെച്ച് തിരിച്ചു പോകുമ്പോൾ വെയ്സ്റ്റ് ബോക്സിൽ ഇടണം  
3. ബാഗിൽ ഒരു അറാക് അല്ലങ്കിൽ ബ്രെഷ് വെക്കുകയാണങ്കിൽ ഒളുവ് എടുക്കുന്നതിനു മുന്പ് ബ്രെഷ് ചെയ്തു പുണ്യം നേടാം 
4. താമസ സ്ഥലത്ത് നിന്ന് നമസ്കരത്തിനും ഉംറക്കും തനിച്ചു പോകാൻ കഴിയുമെങ്കിൽ തനിച്ചു പോവുക, ഒരാളെ കാത്തിരിക്കുന്നത് മൂലം സമയ നഷ്ടം ഉണ്ടാകും അത്രയും സമയം പള്ളിയിൽ ഇഹതികാഫ്‌ ഇരിക്കാൻ പറ്റുമല്ലോ 
5. റൂമിൽ സംസാരിച്ചിരുന്നു സമയം കളയാതെ അധിക സമയവും പള്ളിയിൽ തന്നെ കഴിച്ചു കൂട്ടാൻ ശ്രമിക്കുക 
6. ഓരോ നമസ്കാരത്തിന് മുന്പും ശേഷവും അഞ്ചു പേജു വീതം ഖുർആൻ പാരായണം ചെയ്യുകായനകിൽ ആറു ദിവസം കൊണ്ട് ഖുർആൻ ഒരു പ്രാവശ്യം എങ്കിലും പൂർത്തിയാക്കാൻ സാധിക്കും (ഹറമിലെ ഓരോ സൽ പ്രവർത്തിക്കും ഒരു ലക്ഷം പ്രതിഫലം ഉള്ള കാര്യം എപ്പോഴും ഓർക്കുക)
7. ചെരുപ്പ് വെക്കുന്ന റാക്കിന്റെ നമ്പർ മൊബൈലിൽ സേവ് ചെയ്തു വെക്കുകയനങ്കിൽ വെച്ച സ്ഥലം അന്നെഷിച്ചു സമയം നഷ്ടപെടില്ല 
8.പള്ളിയിൽ ഇരിക്കുമ്പോൾ മറ്റുള്ളവരുമായി സംസാരിച്ചു സമയം നഷ്ടപെടുത്താതിരിക്കാൻ പരിചിതരുടെ അടുത്ത് ഇരിക്കതിരിക്കുക 
9. തവാഫിന്റെ സമയത്ത് ഹജറുൽ ഹസവത് തൊടാൻ തിരക്ക് കൂട്ടാതെ താവഫിൽ അല്ലാത്ത സമയത്ത് മറ്റുള്ളവരെ ബുദ്ധിമുട്ടികാതെ തെടാൻ ശ്രമിക്കുക 
10. ഹജ്ജിന്റെ സമയത്ത് അറഫയിലയിരിക്കുമ്പോൾ അറഫയുടെ ശ്രേഷ്ടത മനസ്സിലാക്കി കഴിയുന്നതും തന്നിച്ചു മാറിയിരുന്നു പ്രാർത്ഥിക്കുക
11 കഴിയുന്നതും രാത്രി കഅബക്കു അഭിമുഖമായി രാത്രി കിടക്കുകയാണെങ്കിൽ കഅബ കണ്ടു ഉറങ്ങാനും രാവിലെ കഅബ കണ്ടു ഉണരാനും സാധിക്കും, ഇതെല്ലാം സുവർണ്ണ അവസരങ്ങൾ ആണ് 

NB : ഈ വിവരങ്ങൾ താങ്കൾക്ക് ഉപകാരപെട്ടങ്കിൽ ഇതു എഴുതിയ ആൾക്ക്‌ ഷെയർ ചെയ്ത ആൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ മറക്കരുത് എന്ന് അപേക്ഷിക്കുന്നു. (ഇത് ഷെയർ ചെയ്തു മറ്റുള്ളവരിലേക്ക് എത്തിക്കുക)
 അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ🌹