Monday, September 6, 2021

എരിതീയിൽ എണ്ണ ഒഴിക്കുന്ന നാസ്തികർ


      നമ്മുടെ നാട്ടിലെ ഫാസിസ്റ്റു വർഗീയ ശക്തികളുടെ ഹിറ്റ് ലിസ്റ്റിലെ പ്രധാന ശത്രുക്കൾ ആണ് മുസ്ലികളും ക്രിസ്ത്യൻസും കമ്മ്യുണിസ്റ്റുകളും അതിലെ പ്രബല വിഭാഗം എന്ന നിലക്ക് മുസ്ലികളെ ആണ് അവർ ആദ്യം ഉന്മൂലനം ചെയ്യാൻ ഉദ്ദേശിക്കുന്നത്


        എന്നാൽ മറ്റുള്ളവരെ ഉൾകൊള്ളാൻ ഫാസിസ്റ്റു മനസ്സ് വിശാലമല്ല,  ഒന്നിച്ചു മൂന്നു വിഭാഗത്തെയും എതിർത്താൽ നടക്കില്ലെന്നു അവർക്കു നല്ല ബോധ്യമുണ്ട് , അത് കൊണ്ടാണ് അവർ മുസ്ലികളുടെ നേരെ പ്രധാനമായും തിരിയുന്നത്  


      

      മുസ്ലിം സമുദായത്തെ സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്താനും സമൂഹത്തിന്റെ പൊതുശത്രു ആക്കാനുള്ള  ശ്രമങ്ങൾ വ്യാപകമായി നടക്കുന്നുണ്ട് , അതിൻെറ ഭാഗമാണ് മുസ്ലികളെ കുറിച്ചുള്ള നിറം പിടിപ്പിച്ച കഥകൾ ഉണ്ടാക്കുന്നത് ,  ചരിത്രത്തെ വികലമാക്കുകയും സിനിമ മുതൽ  സർവ മീഡിയകളും അതിനു വേണ്ടി ഉപയോഗപ്പെടുത്തുന്നുണ്ട്, 


         ആയിരകണക്കിന് ആക്രമണങ്ങൾ മുസ്ലികൾക്കു നേരെ യാതൊരു ദാക്ഷിണ്യവുമില്ലാതെ വർഗീയവാദികൾ നടത്തിയിട്ടുണ്ട് , ഇപ്പോഴും നടത്തുന്നുണ്ട് 



     രാജ്യത്തു ഏറെ അപരവത്കരിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്ന ഒരു വിഭാഗമാണ് ഇന്ത്യൻ മുസ്ലികൾ,  കാലങ്ങളായി മുസ്ലിം സാമുദായത്തെ ഭരണ സിരാ കേന്ദ്രങ്ങളിൽ നിന്നും, ഗവർമെന്റ് ജോലികളിൽ നിന്നും ബോധപൂർവം മാറ്റി നിരുത്തപ്പെടുന്ന കാര്യം പലപ്പോഴും ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ് 


      ഇസ്ലാമിക വിശ്വാസത്തെയും പ്രവാചകനെയും വികലമാക്കി അവതരിപ്പിക്കുന്ന പ്രവർത്തനം നാളുകളായി നമ്മുടെ നാട്ടിൽ അനസ്സ്യുതം നടന്നു കൊണ്ടിരിക്കുന്നു , ഇന്ന് നാസ്തികരും ഒരു വിഭാഗം ക്രിസ്ത്യാനികളും അതിനെല്ലാം പിന്തുണ കൊടുത്തു കൊണ്ടിരിക്കുന്നു എന്നത് നിർഭാഗ്യകരമാണ്, 


     സംഘ്‌പരിവർ അജൻഡ നടപ്പിലാക്കുന്നതിൽ ഇവർ കാണിക്കുന്ന ആവേശം ഭാവിയിൽ അവർക്കു തന്നെ തിരിച്ചടി ആകുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട ,    സംഘ്‌  പരിവാറിനെ സംബന്ധിച്ചിടത്തോളം  അവരുടെ  പ്രധാന ശത്രു വിനെ ഒതുക്കണം എങ്കിലേ മറ്റുള്ളവരെ കൂടി ഒതുക്കാൻ പറ്റൂ


     ചരിത്രത്തിൽ മതവിമർശനം എല്ലാ കാലത്തും ഉണ്ടായിരുന്നു എങ്കിലും അത് പരസ്പരം വെറുപ്പ് ഉണ്ടാക്കുകയും  സംഘർഷത്തിലേക്ക് നയിക്കുന്ന  രൂപത്തിലേക്ക് മാറിയത്  അടുത്ത കാലത്താണ്


     തങ്ങൾ ആണ് ഏറ്റവും നന്നായി ചിന്തിക്കുന്നവരും മാനവികതയുടെ വക്താക്കളെന്നും പ്രചരിപ്പിക്കുന്നവരാണ് നവ നാസ്തികർ, എന്നാൽ ഇവർ മുസ്ലികളെ താറടിച്ചു കാണിക്കുന്ന  കാര്യങ്ങളിൽ മാത്രമാണ് ഫോക്കസ് ചെയ്യുന്നത്,    

     

     നമ്മുടെ നാട്ടിലെ ബീഫിന്റെ പേരിലുള്ള കൊലകളും ജയ്‌ശ്രീറാം ആക്രമങ്ങളും ഇവർ അറിഞ്ഞതായി നടിക്കാറില്ല , ലോകത്തു എവിടെ എങ്കിലും ഏതെങ്കിലും തീവ്രവാദി ആക്രമണം നടത്തിയാൽ ഇഡ്യയിലെ മുസ്ലികളെ അതിന്റെ പേരിൽ സാമൂഹിക ദ്രോഹികളാക്കും , സമൂഹത്തിൽ ഇവർ ഉണ്ടാക്കുന്ന വെറുപ്പ് ചെറുതൊന്നുമല്ല

 

   അതിൽ സ്വന്തം ശവക്കുഴി തീർക്കുന്ന എമുക്കളും ഉണ്ട് , തങ്ങൾ ഇസ്ലാമിനെതിരിൽ ശബ്ദിക്കുന്നത് കൊണ്ട് തങ്ങളെ സംഘപരിവർ സംരക്ഷിച്ചു കൊള്ളും എന്നാണ് ഈ വിഡ്ഢികൾ ധരിച്ചു വെച്ചിരിക്കുന്നത്   


     പലപ്പോഴും സംഘപരിവാർ വിമര്ശിക്കപെടുന്ന സാഹചര്യത്തിൽ പോലും ഇവർ ഇസ്ലാമിനെ ആണ് വിമർശിക്കാൻ സമയം കണ്ടെത്തുക , മുൻപ് പൗരത്വ വിഷയവുമായി ബന്ധപെട്ടു പൊതു സമൂഹം മുസ്ലികളുടെ അവകാശത്തിനു വേണ്ടി ശബ്ദിച്ചപ്പോൾ  ജബ്ബാർ പ്രവാചകനെ അവഹേളിച്ചു കൊണ്ട് വാളുടുത്ത പ്രവാചകൻ എന്ന പേരിൽ ഇസ്ലാം വിരുദ്ധ പ്രചാരണം നടത്തി

 

       പണ്ട് ജൂത കൂട്ടക്കൊലക്ക് അവസരമൊരുക്കിയ പോലെ സംഘപരിവാർ ഒരു മുസ്ലിം വംശഹത്യാക്കു പറ്റിയ ഗ്രൗണ്ട് സപ്പോർട് ഉണ്ടാക്കുകയാണ് ഈ നാസ്തികർ എന്ന് പറയുന്ന സാമൂഹിക ദ്രോഹികൾ ചെയ്യുന്നത് , 


     രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം നാസി ജർമനിയിൽ ന്യുറോൺ ബർഗ് കോടതി യുദ്ധ കുറ്റവാളികളെ വിചാരണ ചെയ്തപ്പോൾ ആദ്യമായി തൂക്കിലേറ്റിയ ആളെ കുറിച്ച് ചരിത്രത്തിൽ കാണാം 


     പ്രസ്തുത വ്യക്തിയെ തൂക്കിക്കൊല്ലാനുള്ള കാരണം ഇതായിരുന്നു , അയാൾ തന്റെ മാസികയിൽ ജൂതന്മാരെ വളരെ മോശമാക്കി അവതരിപ്പിക്കുകയും അതിൽ പ്രകോപിതരായ രണ്ടു ജൂതന്മാർ മാസികയുടെ ഓഫീസ് തകർക്കുകയും ആളുകളെ കൊല്ലുകയും ചെയ്തു, 

     

       പിന്നീട് ഇവരെ ചൂണ്ടി കാണിച്ചു ജൂതന്മാർ മൊത്തത്തിൽ ഇങ്ങിനെ ആണന്നു പ്രചരിപ്പിക്കുകയും സമൂഹത്തിൽ അവരെ കുറിച്ച് വെറുപ്പ് നിറക്കുകയും അവരെ വംശ ഹത്യയിലേക്കു നയിക്കുകയും  ചെയ്തു, 

    വിചാരണ ചെയ്ത കോടതി അവർക്കു തൂക്കുകയർ വിധിച്ചു കൊണ്ട് പറഞ്ഞത് ഈ കാലത്തു വളരെ ശ്രദ്ധേയമാണ് 

 ഇയാൾ അരക്ഷിതരായി നിലനിന്നിരുന്ന ഒരു സമൂഹത്തെ അവരിലെ ഒറ്റപ്പെട്ട സംഭവങ്ങളെ പർവ്വധീകരിചു ആ സമൂഹത്തെ ഒന്നാകെ വംശീയ ഉന്മൂലനത്തിനു പൊതു ബോധത്തെ തയ്യാറാക്കി എന്നതാണ്, 

   ഇന്ന് അത്തരം പ്രവർത്തനങ്ങൾ മുസ്ലികൾക്കെതിരെ ചെയ്യുകയാണ് എമുക്കൾ ഉൾപ്പെട്ട നവ നാസ്തിക വർഗം


ഇത്തരം ചിദ്രത ഉണ്ടാക്കുന്നവരെ സമൂഹം  ഒറ്റകെട്ടായി എതിർക്കുകയല്ലാതെ സാമൂഹ്യ ഇടങ്ങൾ ശാന്തമാവുകയില്ല

 സിദ്ധിഖ് എ പി



Thursday, June 10, 2021

മതജീവിതം

 



#മതജീവിതം
ഒരാൾ തന്റെ വെക്തി ജീവിതത്തിലും പൊതു ജീവിതത്തിലും മതനിഷ്ഠ പാലിക്കുന്നത് ഒരിക്കലും മറ്റു മത വിശ്വാസികൾക്ക് അലോസരം ഉണ്ടാക്കുകയില്ല എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്,
എന്റെ അനുഭവവും അത് തന്നെയാണ്, എന്നാൽ ചിലർ പൊതു ഇടങ്ങളിൽ മതനിഷ്ഠ പാലിക്കാൻ കഴിയില്ല എന്ന് വാദിക്കാറുണ്ട്, വെക്തി ജീവിതത്തിലും പൊതു ജീവിതത്തിലും മത നിഷ്ഠ പാലിക്കാൻ ആഗ്രഹിക്കുന്ന ആളാണ് ഞാൻ,
എന്തുകൊണ്ടന്നാൽ പ്രാഥമികമായി അത് നമ്മെ സൃഷ്ഠിച്ച ദൈവത്തോടുള്ള നമ്മുടെ കടപ്പാട് ആണ്,
മതജീവിതം ഒരിക്കലും ഇതര സമൂഹത്തോട് സ്നേഹത്തിൽ വർത്തിക്കുന്നതിനെ എനിക്ക് തടസ്സം ആയിട്ടില്ല, എന്ന് മാത്രല്ല കൂടുതൽ ഊഷ്മള മാക്കുകയാണ് ചെയ്തിട്ടുള്ളത്, മതത്തിന്റെ പൊരുൾ അറിയുന്നവർ എല്ലാം അങ്ങിനെ തന്നെ ആയിരിക്കും,
എല്ലാ മനുഷ്യരും ഒരേ മാതാപിതാക്കളുടെ മക്കളാണെന്നാണ് മതം പഠിപ്പിക്കുന്നത്, അങ്ങിനെ കാണാൻ തന്നെയാണ് ഇഷ്ടപ്പെടുന്നതും,
അടുത്തിടെ സോഷ്യൽ മീഡിയയിൽ വന്ന ഒരു ഫോട്ടോ ഇതിനോടപ്പം പോസ്റ്റ് ചെയ്യുന്നുണ്ട്,
ശബരിമലയിൽ പോയി വരുന്ന വേദമോളും അടുത്തിടെ ഗൾഫിൽ നിന്ന് എത്തിയ മുസ്ലിം വിശ്വാസിനിയായ തബഷീറയും പരസ്പരം ചേർന്ന് സുഗമായി ഉറങ്ങുന്ന ദൃശ്യം (വേദയുടെ അച്ഛൻ പകർത്തിയത്),
അന്യമതസ്ഥയായ വേദമോളെ ഹൃദയത്തിൽ ചേർത്ത് പിടിക്കാൻ തബഷീറാക്കോ ഒരു മുസ്ലിമായ സ്ത്രീയുടെ മടിയിൽ സുഖമായുറങ്ങാൻ വേദമോൾക്കോ അവരുടെ വിശ്വാസം തടസ്സമായില്ല എന്നതാണ് ഈ ദൃശ്യം നമ്മെ ബോധ്യപ്പെടുത്തുന്നത്.
ഈ ദൃശ്യം നമ്മുടെ മനസ്സിൽ കൊത്തിവെക്കേണ്ട ഒന്നാണ്, പ്രത്യേകിച്ച് നമ്മുടെ സൗഹൃദവും പൈതൃകവും നാമാവശേഷമായി കൊണ്ടിരിക്കുന്ന ഇക്കാലത്തു,
വെറുപ്പും വിദോഷവും വെടിഞ്ഞു മനുഷ്യരായി ജീവിക്കാൻ നമ്മുക്ക് കഴിയട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു...
സ്നേഹപൂർവ്വം
സിദ്ധിഖ് എ പി (kuzhingra)

Wednesday, June 9, 2021

മുസ്ലിം സ്ത്രീക്ക് യാതൊരു അവകാശവുമില്ല ???




 #മുസ്ലിം_സ്‌ത്രീ

*****************
മുസ്ലിം സ്ത്രീക്ക് യാതൊരു അവകാശവുമില്ല എന്നും അവൾ നാലു ചുമരികൾക്കിടയിൽ പർദ്ദയിൽ വീർപ്പുമുട്ടി കിടക്കുകയാണ്, അവൾക്കു സ്വാതന്ത്രമില്ല തുടങ്ങിയ വാദങ്ങൾ നാം അനുദിനം കേട്ട് കൊണ്ടിരിക്കുകയാണ്, ഈ ആരോപണത്തിന്റെ നിജസ്ഥിതി അന്ന്വേഷണ വിദേയമാക്കേണ്ട വിഷയം തന്നെയാണ്,
ഇസ്ലാം അറേബ്യയിൽ പ്രചരിക്കുന്ന കാലത്തെ സ്ത്രീയുടെ അവസ്ഥ എന്തായിരുന്നു എന്ന് ആദ്യം പഠനം നടത്തിയാൽ ഇത്തരം വാദം ഉണ്ടാകില്ല. പെൺകുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചു മൂടിയിരുന്ന കാലത്തു ജീവിക്കാനുള്ള അവകാശമാണ് ആദ്യമായി ഇസ്ലാം നൽകിയത്, കൂടെ അർഹമായതും അപകടകരമല്ലാത്തുതുമായ സ്വതന്ത്രവും അംഗീകാരവും അവകാശങ്ങളും നൽകി ആദരിച്ചു,
അക്കാലത്തു സ്ത്രീകള് കടുത്ത അനീതിക്കിരയായിരുന്നു, സ്ത്രീകള് പൊതുചന്തയിലെ വില്പ്പനച്ചരക്കായിരുന്നു, കാലികളോടെന്നപോലെ അവരോടു മോശമായി പെരുമാറി, വ്യത്യസ്ത തരത്തിലുള്ള വിവാഹവും വിവാഹമോചനവും അനിയന്ത്രിതമായ ബഹുഭാര്യത്വവും സാര്വത്രികമായിരുന്നു, സ്ത്രീകള്ക്ക് യാതൊരുവിധ സവിശേഷാവകാശമോ നിര്ണിത പദവിയോ ഉണ്ടായിരുന്നില്ല.
മനുഷ്യത്വരഹിതമായ ഈ ദുരവസ്ഥയില്നിന്ന് പ്രവാചകന്(സ) സ്ത്രീകളെ രക്ഷപ്പെടുത്തി, മഹത്വത്തിന്റെ ഒന്നിത്യത്തിലേക്ക് അവരെ നയിച്ചു, അവര്ക്ക് വിദ്യാഭ്യാസം നല്കാനും പ്രവാചകന്(സ) കല്പിച്ചിട്ടുണ്ട്, അദ്ദേഹം പറയുന്നു "ഏതൊരാള്ക്ക് ഒരു പെണ്കുട്ടിയുണ്ടാവുകയും എന്നിട്ട് ഏറ്റവും നന്നായി അവള്ക്ക് വിദ്യാഭ്യാസം നല്കുകയും, ഏറ്റവും നല്ല ശിക്ഷണം നല്കുകയും ചെയ്താല് അവന് രണ്ട് പ്രതിഫലമുണ്ട്".
ഒരു സമൂഹത്തിന്റെ സംസ്കാരത്തിന്റെ മാപിനി നിശ്ചയിക്കുന്നത് ആ സമൂഹത്തിലെ സ്ത്രീകളുടെ അവസ്ഥ നോക്കിയാണ് എന്ന് പറയാറുണ്ട്, സമൂഹത്തിൽ സ്ത്രീകളുടെ സുരക്ഷ മുഖ്യ പ്രാധാന്യമാണ്.
"സന്ആ മുതല് ഹദ്‌റ മൗത്ത് വരെ ഒരു സ്ത്രീ നിര്ഭയത്വത്തോടു കൂടി സഞ്ചരിക്കുന്ന" നാട് സൃഷ്ടിക്കാൻ മുഹമ്മദ് നബി(സ)യുടെയും ഖുലഫാഉറാശിദുകളെയും ഭരണകാലത്ത് സാധിച്ചു എന്നത് ചരിത്രത്തിൽ സ്ത്രീകള്ക്ക് ലഭിച്ച സുരക്ഷിതത്വവും സ്രേഷ്ടതയുടെയും പ്രത്യക്ഷമായ തെളിവാണ്.
ചെറുപ്പം മുതൽ അവരെ നല്ല രീതിയിൽ പരിപാലിക്കാനും വിദ്യാഭ്യാസം നൽകാനും അവള്കിഷ്ടപെട്ട ആളെ വിവാഹം കഴിച്ചു കൊടുക്കാനും ഇസ്ലാം നിർദേശിക്കുന്നു, ഭാര്യയായ സ്ത്രീയോട് നല്ല രീതിയിൽ സഹവർത്തിക്കണമെന്നും ഇസ്ലാം നിദ്ദേശിക്കുന്നു, വിശുദ്ധ ഖുർആൻ 2:231 ൽ പറയുന്നു "ഭാര്യമാരോട് നല്ല കൂട്ടാളിയായി പുലർത്തുക അവരെ ബുദ്ധിമുട്ടിനു വിധേയരാക്കരുത് "
ഇസ്ലാം സ്ത്രീക്ക് വളരെ സ്വാതന്ത്രം നൽകുന്നുണ്ട്, മത ഭൗതിക വിദ്യാഭ്യാസം കരസ്ഥമാക്കാനും, ജോലി ചെയ്യാനും, ഇഷ്ടപെട്ട വരനെ കണ്ടത്താനും, സ്വത്തു സമ്പാധിക്കാനും, ഭർത്താവിൽ നിന്ന് അർഹമായ സംരക്ഷണം നേടുവാനും, അഥവാ ഒന്നിച്ചു പോകാൻ കഴിയാത്ത ബന്ധമാണെങ്കിൽ വിവാഹ മോചനം നേടുവാനും, അതിന്നു ശേഷം വേറെ വിവാഹം കഴിക്കുവാനും ഇസ്ലാം അനുവദിക്കുന്നു, ഇത്രയും അവകാശങ്ങൾ ഏതു മതമാണ് നൽകുന്നത് ?
സ്ത്രീകൾക്ക് ആത്മാവുണ്ടോ എന്ന് ചോദിച്ചിരുന്നു ഒരു കാലമുണ്ടായിരുന്നു യൂറോപ്പിൽ, ക്രിസ്റ്റൻ മതം വിവാഹ മോചനത്തിനോ പുനർ വിവാഹത്തിനോ അനുവദിക്കുന്നില്ല, പുനർവിവാഹം വ്യഭിചാരത്തിന് തുല്യമായാണ് ബൈബിൾ പറയുന്നത്, വിവാഹമോചനം നേടുകയും പുനർവിവാഹം കഴിക്കുകയും ചെയ്‌തവർക്ക് വിശുദ്ധ കുര്ബാന സ്വീകരിക്കാൻ അനുവാദമില്ല, സ്ത്രീകൾക്ക് ക്രിസ്തുമതത്തിലേക്കാൾ സ്വാതന്ത്രം ഇസ്ലാം നൽകുന്നതായി ഡോ. ആനിബസന്റ് തന്റെ "ദി ലൈഫ് ആൻഡ് ടീച്ചിങ് ഓഫ് മുഹമ്മദ് " എന്ന ഗ്രന്ഥത്തിൽ പറയുന്നുണ്ട്,
"സ്ത്രീ വിമോചനത്തിൽ ഖുർആൻ വഹിച്ച പങ്കു ഗ്രഹിക്കണമെങ്കിൽ അറബികളുടെ സുവർണ യുഗത്തിലെ സ്ത്രീകളുടെ സ്ഥിതി പരിശോധിക്കേണ്ടിയിരിക്കുന്നു, സ്ത്രീകളെ ആദരിക്കുക എന്ന ശീലം യുറോപ്പ്യർ അറബികളിൽ നിന്നാണ് പഠിച്ചത്" (ഗോസ്റ്റാഫ് ലബോണി - അറബ് സംസ്കാരം1931)
എന്നാൽ മുസ്ലികൾക്കു വേണ്ടി മുതലക്കണ്ണീർ വാർക്കുന്നവർ യഥാർത്ഥത്തിൽ ഇസ്ലാമിനെ അപകീർത്തി പെടുത്താൻ മാത്രമാണ് ശ്രദ്ധിക്കുന്നത്, പർദ്ദയിൽ മുസ്ലിം സ്ത്രീകൾ വീർപ്പു മുട്ടുകയാണ് എന്നാണ് അവരുടെ പരിഭവം അവരുടെ പിന്നോക്കാവസ്ഥക്കു ഇതാണ് കാരണമെന്നും വാദം
പര്ദ്ദ സ്ത്രീയെ പീഡിപ്പിക്കുവാനല്ല, മറിച്ച് പീഡനങ്ങളില് നിന്നും രക്ഷിക്കുവാന് വേണ്ടിയാണ്. പുരുഷനെ പ്രലോഭിപ്പിക്കാതിരിക്കാനും കാമകണ്ണുകളില് നിന്നും രക്ഷപ്പെടാനും ഒരു പരിധി വരെ സഹായകമാണ് അത്, (പർദ്ദ ഇട്ടാൽ മാത്രമേ പീഡനം തടയാനാവു എന്ന് അതിനു അർത്ഥമില്ല സ്ത്രീകളോടുള്ള തെറ്റായ മനോഭാവം മാറ്റേണ്ടത് തന്നെയാണ്)
കേരളത്തില് മുമ്പത്തെതിനേക്കാള് പര്ദ്ദയുടെ ഉപയോഗം വര്ധിച്ചിട്ടുണ്ട്. അതോടൊപ്പം സ്ത്രീകള് വിവിധ മേഖലകളില് വളരെ പുരോഗമിച്ചു വരുന്നുമുണ്ട്, പര്ദ്ദ ധരിക്കാത്തവര് ചെയ്യുന്ന മാന്യമായ ഏതു ജോലിയും ശരീരം മുഴുവന് മറയുന്ന വസ്ത്രം ധരിച്ചു കൊണ്ട് ചെയ്യുന്നതിന് തടസ്സമില്ല. പര്ദ്ദയും പിന്നാക്കാവസ്ഥയും തമ്മില് ഒരു ബന്ധവുമില്ലെന്ന് ഇതില് നിന്നും വ്യക്തമാണ്.
ലോകാടിസ്ഥാനത്തിൽ സ്ത്രീകൾ ഉന്നതിയിൽ എത്തിയിട്ടുണ്ടോ? ചില പഠനങ്ങൾ നോക്കാം, രാഷ്ട്രീയശാക്തീകരണം, സാമ്പത്തികപങ്കാളിത്തം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളില് സ്ത്രീ-പുരുഷ അന്തരം അവസാനിക്കാന് 83 വര്ഷമെങ്കിലും എടുക്കുമെന്നായിരുന്നു കഴിഞ്ഞവര്ഷത്തെ കണക്ക്, പുതിയ റിപ്പോര്ട്ടില് ഇത് നൂറുവര്ഷമായി.
സ്ത്രീ-പുരുഷ അന്തരം തൊഴിൽ വേതനത്തിലും പ്രകടമാണ്
അയല്രാജ്യങ്ങളായ ബംഗ്ലാദേശ് മൊത്തം പ്രകടനത്തില് 47-ാം സ്ഥാനത്തും ചൈന നൂറാംസ്ഥാനത്തുമാണ്. ചൈനയിലെ 70 ശതമാനം സ്ത്രീകളും തൊഴില്ചെയ്യുന്നുണ്ടെങ്കിലും പുരുഷന് ലഭിക്കുന്ന വേതനത്തിന്റെ 64 ശതമാനം മാത്രമേ ലഭിക്കുന്നുള്ളൂ, അമേരിക്കയില് ആണുങ്ങള്ക്ക് ശരാശരി ഒരു ഡോളര് ശമ്പളം കിട്ടുമ്പോള് അതേ ജോലി ചെയ്യുന്ന വെള്ളക്കാരായ പെണ്ണുങ്ങള്ക്ക് ശരാശരി 77 സെന്റേ ശമ്പളം കിട്ടൂ
സ്ത്രീകള്ക്കെതിരെയുള്ള ആക്രമണത്തിന്റെ കാര്യം പറയാനില്ല. അമേരിക്കയില് ഒരു ദിവസം 500 ന് അടുത്ത് സ്ത്രീകളാണ് ബലാല്ക്കാരം ചെയ്യപ്പെടുന്നത്. ഗാര്ഹിക പീഡനങ്ങള് അതിലേറെയാണ്.
അമേരിക്കന് സര്ക്കാരില് ഇപ്പോള് പോലും 17% ജനപ്രതിനിധികളേ സ്ത്രീകളായുള്ളു. ഇതെല്ലാം നമ്മെ ബോധ്യപ്പെടുത്തുന്നത് സ്ത്രീകളുടെ പിന്നോക്കാവസ്ഥക്കു കാരണം മതമോ, വസ്ത്രമോ, സമൂഹത്തിൽ അവരുടെ ഇടപെടലുകളുടെ അഭാവമോ അല്ലെന്നാണ്,
കുടുംബ ഭദ്രതക്കും, മക്കളുടെ ഉന്നതിക്കും സമൂഹത്തിലെ അവരുടെ സുരക്ഷിതത്വത്തിനും വേണ്ട ചില നിർദേശങ്ങൾ ഇസ്ലാം അനുശാസിക്കുന്നുണ്ട്, അത് ഒരിക്കലും അവരെ ബുദ്ധിമുട്ടിക്കുന്ന നിയമങ്ങളും അല്ല.
(സിദ്ധിഖ് എ പി)